< Back
Kerala

Kerala
കള്ളന്‍ കപ്പലില്‍ തന്നെ; ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു
|12 Jun 2022 8:39 AM IST
സർവീസില്‍ നിന്ന് വിരമിച്ച സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍
തിരുവനന്തപുരം: തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. സർവീസില്‍ നിന്ന് വിരമിച്ച സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.110 പവന്‍ സ്വർണവും 140 ഗ്രാം വെള്ളിയുമാണ് ഇവിടെ നിന്ന് മോഷണം പോയത്.
നടപടി നിർദേശിച്ച് സബ് കലക്ടർ മാധവിക്കുട്ടിയാണ് റിപ്പോർട്ട് നൽകിയത്. സ്വര്‍ണത്തിനും വെള്ളിക്കും പുറമേ 47000 രൂപയും കോടതിയില്‍ നിന്ന് മോഷണം പോയിരുന്നു. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷണം നടത്തും.