< Back
Kerala

Kerala
തിരുവനന്തപുരത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിക്ക് പരിക്ക്
|3 March 2022 8:06 AM IST
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ചിറയിൻകീഴ് അഴൂരിൽ ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം
തിരുവനന്തപുരം ചിറയിൻകീഴിൽ സ്‌കൂൾ ബസ് അപകടത്തിൽപെട്ട് വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ചിറയിൻകീഴ് അഴൂരിൽ ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം.
40 കുട്ടികളുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. കൊച്ചാലുമ്മൂട് എസ്.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ബസാണ്. ഒരു വിദ്യാർത്ഥിയെ ഇറക്കിയ ശേഷം കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലേക്ക് വന്ന് പോസ്റ്റിലിടിച്ച് മറിഞ്ഞുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
നാട്ടുകാരും പോലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പെരുംകുഴി സ്വദേശി അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുവിനാണ് പരിക്കേറ്റത്. ബസ് ഡ്രൈവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.