< Back
Kerala
kerala fishermen

പ്രതീകാത്മക ചിത്രം

Kerala

ട്രോളിങ് നിരോധനം അവസാനിച്ചു; കുതിച്ചുയരുന്ന മീൻവില പിടിച്ചുനിർത്താനാകുമെന്ന് പ്രതീക്ഷ

Web Desk
|
1 Aug 2023 6:48 AM IST

ഒരുപാട് പ്രതീക്ഷയോടെയും അതിലേറെ സ്വപ്നങ്ങളുമായുമായാണ് ഇത്തവണയും മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്

കൊച്ചി: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ വീണ്ടും കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മത്സ്യതൊഴിലാളികൾ. ട്രോളിംഗ് അവസാനിച്ചതോടെ കുതിച്ചുയരുന്ന മീൻവില പിടിച്ചുനിർത്താനാകുമെന്നാണ് പ്രതീക്ഷ.

ഒരുപാട് പ്രതീക്ഷയോടെയും അതിലേറെ സ്വപ്നങ്ങളുമായുമായാണ് ഇത്തവണയും മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്. പുതിയ രൂപത്തിൽ ബോട്ടുകളും ഒരുങ്ങി കഴിഞ്ഞു. എറണാകുളത്തെ മുനമ്പം, വൈപ്പിൻ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി ആളുകളാണ് കടലിലേക്ക് പോകാനായി എത്തുന്നത് .കിളിമീൻ , കണവ, അടക്കമുള്ളവയുടെ സീസൺ ആയതിനാൽ അവ കൂടുതൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. വറുതികാലത്തിനു ശേഷം വീണ്ടും കടലിലേക്കിറങ്ങുമ്പോൾ ചാകരക്കോള് തന്നെയാണ് കടലിന്‍റെ മക്കളുടെ പ്രതീക്ഷ.



Similar Posts