< Back
Kerala

Kerala
'തക്കാളിക്ക് വില കൂടിയാൽ പുളി, കൽക്കരിക്ക് പകരം ഉമിക്കരി'; ആഘോഷമാക്കി ട്രോളൻമാർ
|16 Oct 2021 4:22 PM IST
കഴിഞ്ഞ ദിവസം പെട്രോൾ വിലയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതികരണമാരാഞ്ഞ മീഡിയാവൺ റിപ്പോർട്ടർക്ക് മുന്നിലാണ് വ്യത്യസ്തമായ ന്യായവാദങ്ങളുമായി ഒരാളെത്തിയത്.

പെട്രോൾ വിലയെ ന്യായീകരിച്ച വ്യക്തിയുടെ വാദങ്ങൾ ആഘോഷമാക്കി ട്രോളൻമാർ. കഴിഞ്ഞ ദിവസം പെട്രോൾ വിലയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതികരണമാരാഞ്ഞ മീഡിയാവൺ റിപ്പോർട്ടർക്ക് മുന്നിലാണ് വ്യത്യസ്തമായ ന്യായവാദങ്ങളുമായി ഒരാളെത്തിയത്. വണ്ടികൾ കൂടിയതുകൊണ്ടാണ് ഇന്ധനവില കൂടുന്നത് അതുകൊണ്ട് പെട്രോളിന് പകരം മറ്റുവഴികൾ കണ്ടെത്തണം എന്ന ലൈനിലായിരുന്നു ന്യായീകരണം. ഇതിനെയാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്.











