< Back
Kerala

Kerala
'നിർത്തിയങ്ങ് അപമാനിക്കുവാന്നെ..'; ബിജെപിയെ എയറിൽ നിർത്തി ട്രോളന്മാർ
|2 May 2021 9:08 PM IST
രണ്ട് സ്ഥലങ്ങളിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട സുരേന്ദ്രനോട് തന്നെയാണ് ട്രോളന്മാർക്ക് പ്രിയം
തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയം നേരിട്ടതോടെ ബിജെപിയെ എയറിൽ നിർത്തി ട്രോളന്മാർ. ഒരു തവണ കൂടി അവസരം തരൂ എന്ന് കനിഞ്ഞപേക്ഷിക്കുന്ന സുരേന്ദ്രൻ മുതൽ കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രനെ എത്തിക്കുന്ന ഹെലിക്കോപ്ടറിന്റെ പൈലറ്റിന്റെ മാനസികാവസ്ഥ വരെ ട്രോളുകളിൽ ഇടം പിടിക്കുന്നു.
രണ്ട് സ്ഥലങ്ങളിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട സുരേന്ദ്രനോട് തന്നെയാണ് ട്രോളന്മാർക്ക് പ്രിയം. പാലക്കാട് ഇ.ശ്രീധരനെ പരാജയപ്പെടുത്തിയ ഷാഫി പമ്പിലും നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയ ശിവൻകുട്ടിയും ട്രോളുകളിൽ ഹീറോകളാണ്.




