< Back
Kerala

Kerala
'കോൺഗ്രസിലെ പ്രശ്‌നങ്ങൾ LDF ന് ഗുണം ചെയ്യും': കെ.രാധാകൃഷ്ണൻ
|22 Oct 2024 9:30 AM IST
അന്തിമഹാകാളൻ ക്ഷേത്രത്തിലെ വെടിക്കെട്ട് പ്രശ്‌നത്തിൽ ഇടപെട്ടില്ല എന്ന പ്രചാരണം തെറ്റെന്ന് കെ.രാധാകൃഷ്ണൻ
ചേലക്കര: കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങൾ ചേലക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ. രാധാകൃഷ്ണൻ എംപി. എൽഡിഎഫ് മണ്ഡലത്തിൽ മികച്ച വിജയം നേടുമെന്നും മണ്ഡലത്തിലെ മുൻ എംഎൽഎകൂടിയായ അദ്ദേഹം പറഞ്ഞു. ചേലക്കരയിലും പാലക്കാടും യുഡിഎഫിനകത്ത് പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പ് സമയത്തു പോലും ഒറ്റക്കെട്ടായി നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നത് ജനം വിലയിരുത്തും. അതിന്റെ പ്രതിഫലനം ഇടതുപക്ഷത്തിന് ഗുണകരമായി മാറുമെന്നും രാധാകൃഷ്ണൻ മീഡിയ വണ്ണിനോട് പറഞ്ഞു.
അന്തി മഹാകാളൻ ക്ഷേത്രത്തിലെ വെടിക്കെട്ട് പ്രശ്‌നത്തിൽ ഇടപെട്ടില്ല എന്ന പ്രചാരണം തെറ്റാണെന്നും പെസോ ചട്ടങ്ങൾ പാലിച്ചതാണ് വെടിക്കെട്ട് നടക്കാതിരിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വൈകാരികമായ പിന്തുണകിട്ടാനാണ് അത്തരമൊരു ആരോപണം ഉണ്ടായതെന്നും രാധാകൃഷ്ണൻ പറഞ്ഞു.