< Back
Kerala
student death
Kerala

ട്രെയിനിന് മുകളിൽ കയറിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Web Desk
|
8 July 2024 10:06 AM IST

സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി

എറണാകുളം: ട്രെയിനിന് മുകളിൽ കയറിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടെയുണ്ടായ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. ഗുഡ്സ് ട്രെയിനിൻ്റെ മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ആൻ്റണി ജോസ് എന്ന വിദ്യാർഥി ഷോക്കേറ്റ് മരിച്ചത്.

റെയിൽപാളം മുറിച്ചു കടക്കാൻ സാധിക്കാത്തതിനാൽ ട്രെയിനിന് മുകളിൽ കയറി മറുവശത്തെത്താൻ ശ്രമിക്കവെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

Related Tags :
Similar Posts