< Back
Kerala
തിരു. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ഓക്‌സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്
Kerala

തിരു. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ഓക്‌സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

Web Desk
|
6 Feb 2026 10:28 AM IST

ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. വനിതാ അറ്റൻഡർ ഫാരിഷ ബീവിക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്. നെറ്റിയിലാണ് ഫാരിഷ ബീവിക്ക് പരിക്കേറ്റത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. 2025 മേയിലുണ്ടായ അപകടത്തില്‍ അനസ്തേഷ്യ ടെക്നീഷ്യന് പരിക്കേറ്റിരുന്നു. മാര്‍ച്ചിലും സമാനമായ അപകടത്തില്‍ നഴ്സിങ് അസിസ്റ്റന്‍ഡിനും പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് അപകടത്തിന് പിന്നിലെന്നാണ് ജീവനക്കാര്‍ പറയുന്നത്.


Similar Posts