< Back
Kerala
അമ്മ വഴക്കുപറയുമെന്ന പേടി; പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു
Kerala

അമ്മ വഴക്കുപറയുമെന്ന പേടി; പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു

Web Desk
|
23 Dec 2021 4:49 PM IST

തിരുവനന്തപുരം വിളപ്പിൽശാലയിലാണ് സംഭവം. രജീഷ് - സജിത ദമ്പതികളുടെ മകൾ ജെറീന രതീഷാണ് മരിച്ചത്.

അമ്മ വഴക്കു പറയുമെന്ന് പേടിച്ച് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിളപ്പിൽശാലയിലാണ് സംഭവം. രജീഷ് - സജിത ദമ്പതികളുടെ മകൾ ജെറീന രതീഷാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഈ സമയം അച്ഛൻ വർക്ക്‌ഷോപ്പിലും കളക്ഷൻ ഏജന്റായ അമ്മ ജോലിക്കും പോയിരുന്നു. ഇരട്ടകളായ ജെറീനയും ജെഫിയയും സഹോദരൻ ജിതിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരിമാർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ശുചീകരണ ഉപകരണമായ മോപ് ഒടിഞ്ഞു. അമ്മ വഴക്കു പറയുമോ എന്ന പേടി സഹോദരിയോട് പറഞ്ഞിരുന്നു.

പിന്നീട് പാട്ട് പ്രാക്ടീസിന് സഹോദരിക്കൊപ്പം ഇരിക്കുകയും അൽപ്പസമയം കഴിഞ്ഞു വീണ്ടും മുറിയിൽ പോയി. ശേഷമാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. തുടർന്ന് ബന്ധുക്കൾ വിവരം അച്ഛനെ അറിയിച്ചു. തുടർന്ന് വിളപ്പിൽശാല ആശുപത്രിയിലും അവിടുന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം കുട്ടി കളിക്കുന്നതിനിടെ ഷാളിൽ കുരുങ്ങി കെട്ടു മുറുകുകയും ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയും ചെയ്തു എന്ന് മൊഴി നൽകിയതായും വിവരമുണ്ട്

തിരുമല എബ്രഹാം മെമ്മോറിയിൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യർഥിനികളാണ് സഹോദരിമാർ. പ്ലസ്ടു വിദ്യാർഥിയായ ജിതിൻ രജീഷ് സഹോദരനാണ്. വിളപ്പിൽശാല പൊലീസ് കേസെടുത്തു. മ്യതദേഹം മെഡിക്കൽ കേളേജ് മോർച്ചറിയിൽ.

Related Tags :
Similar Posts