< Back
Kerala

Kerala
കര്‍ഷകദിന പരിപാടിയില്‍ തന്നെ ഇത്തവണയും ട്വന്‍റി20 അപമാനിച്ചെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ
|17 Aug 2023 7:45 PM IST
അവഹേളനം അംഗീകരിക്കാനാകില്ലെന്നും പി.വി ശ്രീനിജിന്‍
കൊച്ചി: കര്‍ഷകദിന പരിപാടിയില്‍ തന്നെ ഇത്തവണയും ട്വന്റി-ട്വന്റി അപമാനിച്ചെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതി. കുന്നത്തുനാട്ടിലെ പരിപാടിക്കിടെ എം.എല്‍.എ എത്തിയപ്പോള്‍ കര്‍ഷകര്‍ക്കായി എത്തിച്ച പുരസ്കാരങ്ങള്‍ പഞ്ചായത്ത് ഭരണസമിതി വേദിയില്‍ നിന്ന് നീക്കിയെന്നാണ് ആരോപണം. പകരം കൃഷിവകുപ്പിന്റെ താല്‍ക്കാലിക സംവിധാനം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് എം.എല്‍.എ പുരസ്കാരം നല്‍കി.
കഴിഞ്ഞ വര്‍ഷം ഐക്കരനാട്ടില്‍ ട്വന്റി-20 പഞ്ചായത്ത് ഭരണസമിതി ഇതേ സമീപനം സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ ക്രൈംബ്രാഞ്ചില്‍ കേസ് നിലനില്‍ക്കെയാണ് പുതിയ വിവാദം. അവഹേളനം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എല്‍.എ പറഞ്ഞു. പുരസ്കാരങ്ങള്‍ മാറ്റിയത് മോഷണക്കുറ്റത്തിന് തുല്യമാണെന്നും ഗുരുതരമായ അവഹേളനം എന്ന് ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു.