
ഏറ്റുമാനൂരില്‍ ആതിര, മുവാറ്റുപുഴയിൽ സണ്ണി കടൂത്താഴെ; രണ്ട് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി20
|വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് രണ്ടു നടിമാർ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്റി20. വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയ നടി വീണാ നായർക്ക് പകരം നർത്തകി ആതിര ഡി. നായർ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകും.
മുവാറ്റുപുഴയിൽ സണ്ണി കടൂത്താഴെയാണ് സ്ഥാനാര്‍ഥി. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറാണ് സണ്ണി കടൂത്താഴെ.
നേരത്തെ, ഏറ്റുമാനൂരിലേ ട്വന്റി 20 സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്മാറിയിരുന്നു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്.
പെരുമ്പാവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയും മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജിബി പാത്തിക്കലാണ് പുതിയ സ്ഥാനാര്‍ഥി. ലക്ഷ്മിപ്രിയയുടെ റോഡ്‌ഷോ ഇന്നലെ മാറ്റിയിരുന്നു. റോഡ്ഷോയിൽ എത്തിയില്ല. റോഡ് ഷോക്ക് പകരം പദയാത്ര നടത്തി കേന്ദ്ര മന്ത്രി ശ്രീനിവാസ ശർമ.