< Back
Kerala
Ernakulam,Chalakudy,Twenty20, Lok Sabha candidates
Kerala

ട്വന്റി20 ഒറ്റയ്ക്ക് മത്സരിക്കും; എറണാകുളത്തും ചാലക്കുടിയിലും ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Web Desk
|
26 Feb 2024 6:45 AM IST

തന്നെ അറസ്റ്റുചെയ്താൽ ഒരാഴ്ചയ്ക്കുളളിൽ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു

കൊച്ചി: എറണാകുളത്തും ചാലക്കുടിയിലും ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാർട്ടി. ബി.ജെ.പി സ്ഥാനാർഥിയായി സാബു എം ജേക്കബ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. കിഴക്കമ്പലത്ത് നടന്ന ട്വന്റി20 മഹാസംഗമത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച സാബു എം ജേക്കബ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ തന്‍റെ കയ്യിൽ ആറ്റംബോംബ് ഉണ്ടെന്ന് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ എറണാകുളത്ത് സാബു എം ജേക്കബ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾക്കിടയിലാണ് അപ്രതീക്ഷിതമായി ട്വന്റി20 ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം. സാബു എം ജേക്കബ് നടത്തിയത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ.ആന്റണി ജൂഡിയും ട്വന്റി20ക്കായി മത്സരിക്കും.

കിഴക്കമ്പലത്ത് നടന്ന പാർട്ടിയുടെ മഹാസംഗമത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച സാബു എം ജേക്കബ് കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കാത്തത് ശ്രദ്ധേയമായി. തന്നെ അറസ്റ്റുചെയ്താൽ ഒരാഴ്ചയ്ക്കുളളിൽ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ട്വന്റി20 സമ്മേളനത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്‍റർനെറ്റ് തടസപ്പെടുത്തിയെന്ന് സാബു ജേക്കബ് ആരോപിച്ചു. കേരളത്തിലെ മൂന്ന് മുന്നണികളുടെ നേതാക്കളും സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടിൽ കയറി ഇറങ്ങിയിട്ടുണ്ടെന്നും സാബു എം ജേക്കബ് ആരോപിച്ചു.

Similar Posts