< Back
Kerala

Kerala
ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; പത്തനംതിട്ടയില്‍ ഭർത്താവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
|3 March 2025 6:28 AM IST
പ്രതിയായ ബൈജുവിനെ കൂടൽ പൊലീസ് പിടികൂടി
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. പത്തനംതിട്ട കൂടലിൽ ഭർത്താവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു.വൈഷ്ണവി, അയൽവാസിയായ വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബൈജുവിനെ കൂടൽ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്.വൈഷ്ണവിയും ബൈജുവും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. വഴക്കിനിടെ അയല്‍വാസിയായ വിഷ്ണുവിന്‍റെ വീട്ടിലേക്ക് വൈഷ്ണവി ഓടിയെത്തി.പിന്നാലെയെത്തിയ ബൈജു വൈഷ്ണവിയെയും വീട്ടിലുണ്ടായിരുന്ന വിഷ്ണുവിനെയും വെട്ടിക്കൊല്ലുകയായിരുന്നു.