< Back
Kerala

Kerala
എളമക്കരയിൽ വിദ്യാർഥിനിയെ കാര്‍ ഇടിച്ചിട്ട സംഭവത്തില്‍ ട്വിസ്റ്റ്; ഒരാള്‍ അറസ്റ്റില്‍
|20 Jan 2026 2:30 PM IST
കാര്‍ കടന്നുപോകുന്നതും വിദ്യാര്‍ഥിനി സൈക്കിളില്‍ നിന്ന് വീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്
കൊച്ചി:എറണാകുളം എളമക്കരയിൽ വിദ്യാർഥിനിയെ കാര്‍ ഇടിച്ചിട്ട സംഭവത്തില്‍ ട്വിസ്റ്റ്. വിദ്യാര്‍ഥിയെ ഇടിച്ചിട്ടത് കാര്‍ ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കാര്‍ കടന്നുപോകുന്നതും വിദ്യാര്‍ഥിനി സൈക്കിളില്‍ നിന്ന് വീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളിലുള്ള കറുത്ത കാർ അല്ല അപകടമുണ്ടാക്കിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
റോഡില്‍ പാർക്ക് ചെയ്തിരുന്ന വാനിന്‍റെ ഡോർ തുറന്നപ്പോൾ വിദ്യാര്‍ഥിനിയുടെ സൈക്കിളിൽ തട്ടുകയായിരുന്നു. സംഭവത്തില്‍ സുഭാഷ് നഗർ സ്വദേശി രാജിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അപകടത്തിന് പിന്നാലെ കരളില്‍ രക്തസ്രാവം ഉണ്ടായ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്.