< Back
Kerala

Kerala
അട്ടപ്പാടിയിൽ രണ്ടര വയസ്സുകാരിക്ക് തെരുവുനായ ആക്രമണം; മുഖത്ത് മാത്രം ആറോളം മുറിവുകളേറ്റു
|28 Dec 2022 10:03 AM IST
കക്കുപ്പടി സ്വദേശി ഷെരീഫിന്‍റെ മകൾ ഷെൻസ ഫാത്തിമക്കാണ് നായയുടെ കടിയേറ്റത്
പാലക്കാട്: അട്ടപ്പാടിയിൽ രണ്ടര വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. കക്കുപ്പടി സ്വദേശി ഷെരീഫിന്‍റെ മകൾ ഷെൻസ ഫാത്തിമക്കാണ് നായയുടെ കടിയേറ്റത്. മുഖത്ത് മാത്രം ആറോളം മുറിവുകളേറ്റു. മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു