< Back
Kerala
Arrest representative image
Kerala

കാളികാവില്‍ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

Web Desk
|
30 March 2024 2:56 PM IST

പിതാവ് ജുനൈദിനെതിരെ കാളികാവ് പൊലീസ് ജുവൈനല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയെ പിതാവ് മര്‍ദിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിതാവ് ചാഴിയോട്ടില്‍ ജുനൈദിനെതിരെ കാളികാവ് പൊലീസ് ജുവൈനല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു.

ഈ മാസം 21-നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടിലായിരുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട്‌പോയി ജുനൈദ് മര്‍ദിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്തു മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Similar Posts