< Back
Kerala
തിരുവനന്തപുരത്ത് വഴിയാത്രികനെ വെട്ടിക്കൊലപ്പെടുത്തി കവർച്ചയ്ക്ക് ശ്രമിച്ച രണ്ടുപേർ പിടിയിൽ
Kerala

തിരുവനന്തപുരത്ത് വഴിയാത്രികനെ വെട്ടിക്കൊലപ്പെടുത്തി കവർച്ചയ്ക്ക് ശ്രമിച്ച രണ്ടുപേർ പിടിയിൽ

Web Desk
|
16 Nov 2025 9:26 PM IST

കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്‌ദാലി എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് വഴിയാത്രികനെ വെട്ടിക്കൊലപ്പെടുത്തി കവർച്ചയ്ക്ക് ശ്രമിച്ച പ്രതികൾ പിടിയിൽ. കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്‌ദാലി എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വഴിച്ചൽ സ്വദേശി അരുണാണ് ആക്രമണത്തിനിരയായത്. മുഖത്തും തലയിലും വെട്ടി പരിക്കേൻപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. മോഷണ ശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Similar Posts