< Back
Kerala
വിതുരയില്‍ സഹോദരിമാരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ
Kerala

വിതുരയില്‍ സഹോദരിമാരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ

Web Desk
|
1 Feb 2022 7:07 AM IST

വിതുര സ്വദേശി വിനോദ്, കിളിമാനൂർ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം വിതുരയിൽ സ്കൂൾ വിദ്യാർഥികൾ ആയ സഹോദരിമാരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ. വിതുര സ്വദേശി വിനോദ്, കിളിമാനൂർ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

16ഉം 14ഉം വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. പെൺകുട്ടികളുടെ ബന്ധുവാണ് വിനോദ്. വാടക വീട്ടിൽ വച്ചും വീടിന് സമീപത്തെ വനത്തിൽ വച്ചും പീഡിപ്പിച്ചതായി പെൺകുട്ടികൾ മൊഴി നൽകി. കഴിഞ്ഞ 28ന് 10ൽ പഠിക്കുന്ന പെൺകുട്ടിയെ പ്രതി കിളിമാനൂരിലെ വാടക വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട ശേഷം വിനോദ് കടന്ന് കളഞ്ഞു.

വിനോദ് ഇളയ പെൺകുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. വിനോദിന്‍റെ സുഹൃത്താണ് ശരത്. ഇയാൾ 14 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്. വിനോദിനെ പത്തനം തിട്ടയിൽ നിന്നും ശരത്തിനെ പെരിങ്ങമലയിൽ നിന്നും അറസ്റ്റ് ചെയ്തു.



Similar Posts