< Back
Kerala

Kerala
തമിഴ്നാട് സ്വദേശിനിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവം; രണ്ട് പേർ പിടിയിൽ
|1 Sept 2022 11:44 AM IST
ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയായ യുവതിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍ (26) എന്നിവരാണ് പിടിയിലായത്.
ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
ആഗസ്റ്റ് 27 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിടിയിലാവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് കേസെടുത്തത്.