< Back
Kerala
കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
Kerala

കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

Web Desk
|
28 Sept 2022 8:05 PM IST

പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഇടുക്കി: കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളയാംകുടി സ്വദേശി ഗോകുൽ, ഇരട്ടയാർ സ്വദേശി മെബിൻ എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡിപ്പിച്ചത്. പീഡന വിവരമറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Similar Posts