< Back
Kerala

Kerala
മഞ്ചേശ്വരത്തെ സദാചാര ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
|13 July 2022 2:49 PM IST
കണ്ണൂർ യൂണിവേഴ്‌സിറ്റി മഞ്ചേശ്വരം ക്യാമ്പസിലെ ലോകോളേജ് ജീവനക്കാർക്കെതിരെയാണ് ആക്രമണം നടന്നിരുന്നത്
കാസർകോട് മഞ്ചേശ്വരത്തെ സദാചാര ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ വിജിത്ത്, മുസ്തഫ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ യൂണിവേഴ്‌സിറ്റി മഞ്ചേശ്വരം ക്യാമ്പസിലെ ലോകോളേജ് ജീവനക്കാർക്കെതിരെയാണ് ആക്രമണം നടന്നിരുന്നത്. അഞ്ചു മണിക്ക് ശേഷം ജോലി കഴിഞ്ഞ് രണ്ടു ജീവനക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ തടഞ്ഞുവച്ച് മർദിച്ചുവെന്നും വിഡിയോ പകർത്തിയെന്നുമാണ് പരാതിപ്പെട്ടിരുന്നത്.
മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷൻ റോഡിൽ വെച്ച് മൂന്നുപേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇതിൽ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വനിത ജീവനക്കാരിയുടെ കയ്യിൽ കയറി പിടിക്കുകയും വീഡിയോ പകർത്തുകയും ചെയ്യുകയായിരുന്നു. ഇതേ വഴിയിൽ മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം.