< Back
Kerala

Kerala
വടകരയിൽ റെയിൽവേ സിഗ്നലിന്റെ കേബിൾ മുറിച്ച അസം സ്വദേശികൾ അറസ്റ്റിൽ
|22 Jun 2024 9:20 PM IST
അസം സ്വദേശികളായ മനോവർ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർ.പി.എഫ് പിടികൂടിയത്.
വടകര: പൂവാടൻ ഗേറ്റിൽ റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അസം സ്വദേശികളായ മനോവർ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർ.പി.എഫ് പിടികൂടിയത്. മോഷ്ടിച്ച 12 മീറ്റർ സിഗ്നൽ കേബിളും ഇത് മുറിക്കാൻ ഉപയോഗിച്ച ആക്‌സോ ബ്ലേഡും ഇവരിൽനിന്ന് കണ്ടെടുത്തു.
സിഗ്നൽ കേബിൾ മുറിഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വടകരക്കും മാഹിക്കും ഇടയിൽ സിഗ്നൽ സംവിധാനം താറുമാറായി പത്തോളം തീവണ്ടികൾ വൈകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ചുകടത്താനാണ് കേബിൾ മുറിച്ചെടുത്തതെന്ന് പ്രതികൾ മൊഴി നൽകി.