< Back
Kerala
Kerala
തൃശൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
|27 Oct 2022 10:18 AM IST
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എംഡിഎംഎയുമായി യുവാക്കൾ പിടിയിലാകുന്നത്
തൃശൂർ: തൃശൂർ കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. എടവിലങ്ങാട് സ്വദേശി ജോയൽ, മേത്തിള സ്വദേശി സാലിഹ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 5.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൈപ്പമംഗലം പൊലീസാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.
കൈപ്പമംഗലത്ത് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എംഡിഎംഎയുമായി യുവാക്കൾ പിടിയിലാകുന്നത്. കഴിഞ്ഞ ആഴ്ച രണ്ടാളുകൾ എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്ന് 15.2 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ഇത് ആർക്കൊക്കെ വിതരണം ചെയ്തു എന്നത് സംബന്ധിച്ചുള്ള ലിസ്റ്റും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേർ കൂടി എക്‌സൈസിന്റെ പിടിയിലാകുന്നത്.