< Back
Kerala
എന്റെ കേരളം മേള: മീഡിയവണിന് രണ്ട് പുരസ്‌കാരങ്ങൾ

ഷൈജു ചാവശ്ശേരി, ഷിജോ കുര്യന്‍

Kerala

എന്റെ കേരളം മേള: മീഡിയവണിന് രണ്ട് പുരസ്‌കാരങ്ങൾ

Web Desk
|
2 Jun 2022 8:00 PM IST

സീനിയർ കാമറാ പേഴ്‌സൺ ഷൈജു ചാവശ്ശേരി മികച്ച കാമറാമാനായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യന് മികച്ച റിപോർട്ടിങ്ങിനുള്ള ജൂറി പരാമർശവും ലഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന 'എന്റെ കേരളം' മേളയിൽ മീഡിയവണിന് വീണ്ടും പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന മേളയിൽ രണ്ട് പുരസ്‌കാരങ്ങളാണ് മീഡിയവണിന് ലഭിച്ചത്.

സീനിയർ കാമറാ പേഴ്‌സൺ ഷൈജു ചാവശ്ശേരി മികച്ച കാമറാമാനായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഷിജോ കുര്യന് മികച്ച റിപോർട്ടിങ്ങിനുള്ള ജൂറി പരാമർശവും ലഭിച്ചു.

നേരത്തെ ഇടുക്കി, തൃശൂർ ജില്ലകളിൽ നടന്ന 'എന്റെ കേരളം' മേളയിൽ മീഡിയവണിന് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഇടുക്കിയിൽ നടന്ന പ്രദർശന വിപണനമേളയിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് സിജോ വർഗീസിനാണ് ലഭിച്ചത്. തൃശൂർ ജില്ലയിലെ പ്രദർശന വിപണനമേളയുടെ സമഗ്ര കവറേജിനുള്ള അവാർഡ് ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ലിജോ വർഗീസിനും ലഭിച്ചു.

Summary: Two awards for MediaOne in Ente Keralam mela

Similar Posts