< Back
Kerala

Kerala
പൂവാട്ടുപറമ്പിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു
|27 Oct 2023 5:03 PM IST
ഒരാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റു
കോഴിക്കോട്: പൂവാട്ടുപറമ്പിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പൂവാട്ടുപറമ്പിൽ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. ഒരാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ബസും പൂവാട്ടുപറമ്പിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പെരുമണ്ണ, പൂവാട്ടുപറമ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.