< Back
Kerala
വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; എസിയുടെ ഗ്യാസ് ലീക്കായത്   മരണകാരണമെന്ന് പ്രാഥമിക നിഗമനം
Kerala

വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; എസിയുടെ ഗ്യാസ് ലീക്കായത് മരണകാരണമെന്ന് പ്രാഥമിക നിഗമനം

Web Desk
|
24 Dec 2024 6:30 AM IST

കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മടക്കയാത്രയിൽ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് വിശ്രമിച്ച ഇരുവരും എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്‍ ഇന്ന് രാവിലെ സ്ഥലത്ത് എത്തും. ഇതിന് പിന്നാലെയായിരിക്കും മൃതദേഹം വാഹനത്തിൽ നിന്നും മാറ്റുക.

ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇതിൽ ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറത്തെ "ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോപ്പർട്ടി മാനേജ്‍മെന്‍റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ കാരവാൻ.

Similar Posts