< Back
Kerala

Kerala
മലപ്പുറം പന്തല്ലൂരിൽ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു
|24 Jun 2021 2:15 PM IST
മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
മലപ്പുറം പന്തല്ലൂരിൽ പുഴയിൽ ബന്ധുക്കളായ രണ്ടു പേർ മുങ്ങി മരിച്ചു. ഒഴുക്കിൽ പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ അബ്ദു റഹ്മാൻ്റെ മകൾ ഫാത്തിമ ഫിദ (12), അബ്ദുറഹ്മാൻ്റെ സഹോദരനായ ഹുസൈൻ്റെ മകൾ ഫാത്തിമ ഇസ്രത്ത് (18) എന്നിവരാണ് മരിച്ചത്. വള്ളുവങ്ങാട് സ്വദേശി അൻവറിൻ്റെ മകൾ പതിനഞ്ച് വയസുള്ള ഫസ്മിയക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ച ഫാത്തിമ ഫിദയുടെ സഹോദരി ഫാത്തിമ ഹിബ (15) യെ രക്ഷപ്പെടുത്തി.