< Back
Kerala

Kerala
കാസർകോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
|11 April 2023 9:26 PM IST
നാട്ടുകാർ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കാസർകോട്: അഡൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവരഡുക്ക സ്വദേശി ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് (ഏഴ്), ഹസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.