< Back
Kerala

Kerala
രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
|27 March 2022 7:08 AM IST
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കർഷകരടക്കം സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ ദുരിതത്തിലായിരിക്കുകയാണെന്നും എളമരം കരീം എംപി പറഞ്ഞു.
മോട്ടോർ വാഹന ഉടമകളും വ്യാപാരികളും സമരത്തോട് സഹകരിക്കുമെന്നാണ് സമരസമിതി പറയുന്നത്. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ ടൂറിസ്റ്റുകളുടെ യാത്ര എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.