< Back
Kerala

Kerala
ബലിപെരുന്നാളിന് രണ്ടുദിവസം പൊതു അവധി; ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവധി
|27 Jun 2023 11:47 AM IST
വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം പൊതുഅവധി. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന് മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്.