< Back
Kerala
കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
Kerala

കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Web Desk
|
15 Aug 2025 2:02 PM IST

ഓട്ടോ ഡ്രൈവർ സുൽഫിക്കർ, യാത്രക്കാരി രതി എന്നിവരാണ് മരിച്ചത്

കൊല്ലം: ആയൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുൽഫിക്കർ, യാത്രക്കാരി രതി എന്നിവരാണ് മരിച്ചത്.

ആയുർ അകമൺ ജംഗ്ഷനിൽ വച്ച് രാവിലെ എട്ട് മണിയോടുകൂടിയാണ് അപകടമുണ്ടായത്. കൊട്ടാരക്കര ക്ഷേത്രത്തിലേക്ക് പോയ ദമ്പതികളുമായി പോയ ഓട്ടോറിക്ഷയിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. ആയുർ ഓട്ടോസ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ സുൽഫിക്കർ സംഭവസ്ഥലത്ത് വച്ചത് തന്നെ മരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രതിയുടെ ഭർത്താവ് സുനിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചടയമംഗലം പൊലീസ് കേസെടുത്തു.

Similar Posts