< Back
Kerala
കുറ്റിപ്പുറം ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും   കൂട്ടിയിടിച്ച് രണ്ട് മരണം
Kerala

കുറ്റിപ്പുറം ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

Web Desk
|
19 Oct 2025 9:11 AM IST

കാറിലുണ്ടായിരുന്നവര്‍ക്ക് നിസാരമായി പരിക്കേറ്റു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പെരുമ്പറമ്പിൽ പുലർച്ചെ ഓട്ടോറിക്ഷയും കാറും കൂട്ടി ഇടിച്ചാണ് അപകടം. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്.

ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കാറിലുണ്ടായിരുന്നവര്‍ക്ക് നിസാരമായി പരിക്കേറ്റു.ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Similar Posts