< Back
Kerala
Two died in bus accident in Kannur
Kerala

കണ്ണൂരിൽ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേർക്ക് പരിക്ക്

Web Desk
|
15 Nov 2024 6:46 AM IST

കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം

കണ്ണൂർ: കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കുണ്ട്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് അപകടത്തിൽപ്പെട്ടത്.മലയംപടി S വളവിൽ നാടക സംഘം സഞ്ചരിച്ച വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു.

മൂന്ന് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Similar Posts