< Back
Kerala

Kerala
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
|9 May 2024 5:43 PM IST
നിയന്ത്രണം നഷ്ടപ്പെട്ട കാർ 600 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു
ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കൊല്ലം പാരിപ്പിള്ളി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആറുപേരാണ് വാഹനത്തിലുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണം നഷ്ടപ്പെട്ട കാർ 600 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നാണ് കാറിലുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്ന വിവരമാണ് ലഭ്യമാകുന്നത്.