< Back
Kerala

Kerala
കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു
|6 April 2024 9:01 AM IST
ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗങ്ങളായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഇരുവരും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗങ്ങളാണ്. ഇവരുടെയും വയറിലും നെഞ്ചിലാണ് കുത്തേറ്റത്.
പ്രദേശത്തുള്ള സ്ഥിരം മദ്യപസംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുതിയവിളയിലെ ബസ് സ്റ്റോപ്പ് പരിസരത്ത് മദ്യപിച്ചെത്തിയ സംഘം ആളുകളെ ശല്യം ചെയ്തിരുന്നു. രാത്രി ബൈക്കിലെത്തിയ സജിനെയും അശ്വന്തിനെയും ഇവർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിയവിള സ്വദേശി ജോബിയാണ് പൊലീസ് പിടിയിലായത്. കാട്ടാക്കട പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.