< Back
Kerala
two found died in rent home palakkad
Kerala

പാലക്കാട് വാടക വീട്ടില്‍ രണ്ട് പേർ മരിച്ച നിലയില്‍

Web Desk
|
8 Oct 2023 10:51 PM IST

വൈകീട്ട് ആറോടെ വാടകവീടിന്റെ ഉടമ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

പാലക്കാട്: കൊപ്പം മുളയന്‍കാവില്‍ വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മ്യതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. താഴത്തെപുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

വൈകീട്ട് ആറോടെ വാടകവീടിന്റെ ഉടമ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

കൊപ്പം പൊലീസെത്തി പരിശോധന നടത്തുകയും നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തെങ്കിലും മൃതദേഹം ഇവരുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നാളെ ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടന്ന ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

Similar Posts