< Back
Kerala

Kerala
ബസ് ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്; കുട്ടികൾ തെറിച്ചുവീണു
|13 Feb 2023 1:24 PM IST
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്ന് രണ്ട് കുട്ടികൾ പുറത്തേക്ക് തെറിച്ചുവീണു.
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കടയ്ക്കാവൂർ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് ബൈക്കിൽ ഇടിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികരായ രണ്ട് പേർക്കാണ് പരിക്കേറ്റത്.
ഗുരുതരാവസ്ഥയിലുള്ള ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഐസിയുവിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകരുകയും രണ്ട് കുട്ടികൾ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇവരുടെ പരിക്ക് ഗുരുതരമല്ല. നിരവധി വാഹനങ്ങൾ കടന്നുപോവുന്ന വളവിലായിരുന്നു ദാരുണാപകടം.