< Back
Kerala
Two injured in Kozhikode cooker explosion
Kerala

കോഴിക്കോട് കുക്കർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്

Web Desk
|
27 April 2024 8:34 PM IST

പൊള്ളലേറ്റ സ്ത്രീയെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഹോട്ടലിലെ കുക്കർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്. ഹോട്ടൽ തൊഴിലാളികളായ സിറാജ് എന്നയാൾക്കും ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഹോട്ടലിലേക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയാണ് സിറാജ്. ഇയാൾ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊള്ളലേറ്റ സ്ത്രീയെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Similar Posts