< Back
Kerala
കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി രണ്ട് കിലോ സ്വർണം പിടികൂടി
Kerala

കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി രണ്ട് കിലോ സ്വർണം പിടികൂടി

ijas
|
9 Jun 2022 5:26 PM IST

അബ്ദുറഹ്മാനിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൽ നിഷാദ് (36) നെയും പൊലീസ് പിടികൂടി

മലപ്പുറം: കരിപ്പൂരിൽ പൊലീസ് സ്വർണം പിടികൂടി. രണ്ട് പേരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണമാണ് പിടികൂടിയത്. വയനാട് കൽപ്പറ്റ സ്വദേശി ഡാനിഷ് (23), മലപ്പുറം അരീക്കോട് സ്വദേശി അബ്ദുറഹ്മാൻ (32) എന്നിവരാണ് പിടിയിലായത്. അബ്ദുറഹ്മാനിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൽ നിഷാദ് (36) നെയും പൊലീസ് പിടികൂടി.

Similar Posts