< Back
Kerala
തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Kerala

തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Web Desk
|
20 Sept 2025 12:40 PM IST

ചന്ദ്രിക, വസന്ത എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്ത്കാലിൽ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചന്ദ്രിക, വസന്ത എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.

ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നതായിരുന്നു തൊഴിലാളികൾ. ഇതിനിടെ പാലത്തിന് മുകളിലേക്ക് തെങ്ങ് വീഴുകയും പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts