< Back
Kerala
അപകടത്തില്‍ തകര്‍ന്ന കാര്‍ Photo|MediaOneKerala
മലപ്പുറത്ത് ദേശീയപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു
|26 Sept 2025 10:21 PM IST
ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ ഇന്ന് രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.
മലപ്പുറം: ദേശീയപാതയിൽ മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ ഇന്ന് രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.
നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി ഷാഹുൽഹമീദ് എന്നിവരാണ് മരിച്ചത്.
പരിക്കേറ്റതും കാറിലുണ്ടായിരുന്നവര്‍ക്കാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി.