< Back
Kerala
തൃപ്പൂണിത്തുറ മാത്തൂർ പാലത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് മരണം
Kerala

തൃപ്പൂണിത്തുറ മാത്തൂർ പാലത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് മരണം

Web Desk
|
18 Nov 2024 8:39 AM IST

അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയിലിടിക്കുകയായിരുന്നു

എറണാകുളം: തൃപ്പൂണിത്തുറ മാത്തൂർ പാലത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യാത്രികർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശി നിവേദിത (21), കൊല്ലം സ്വദേശി സുബിൻ (19) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. നിവേദിത കോൾ സെന്റർ ജീവനക്കാരിയും സുബിൻ കോഫി ഷോപ്പ് ജീവനക്കാരനുമാണ്.

ഇരുവരുടെയും മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്.

Related Tags :
Similar Posts