< Back
Kerala

Kerala
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
|14 Jun 2023 5:18 PM IST
അപകടത്തിൽ ബൈക്ക് യാത്രക്കാരായ അതിഥി തൊഴിലാളികള്‍ മരിച്ചു
മലപ്പുറം: വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അതിഥി തൊഴിലാളികളാണ് മരിച്ചത്.
വൈകീട്ട് നാല് മണിയോടെ കൊളമംഗലം കൃഷി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ബസിലേക്ക് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി.


