< Back
Kerala

Kerala
തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചു
|15 April 2021 6:39 AM IST
തിരുവനന്തപുരം പാലോട് പടക്ക നിർമാണ ശാലക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചു. പടക്കശാലയുടെ ഉടമ സൈലസ്, ജീവനക്കാരി സുശീല എന്നിവരാണ് മരിച്ചത്. ഷെഡിന് പുറത്തായിരുന്ന സുശീലയുടെ ഭർത്താവ് ഓടി രക്ഷപ്പെട്ടു. പൊട്ടിത്തെറിയിൽ പടക്കനിർമാണശാല പൂർണമായും തകർന്നു. ഇടിമിന്നലിൽ നിന്നും തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.