< Back
Kerala
കണ്ണൂരില്‍ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു
Kerala

കണ്ണൂരില്‍ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

ijas
|
1 Jan 2022 10:51 AM IST

ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം

കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.45ന് പാപ്പിനിശ്ശേരിയിലെ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയില്‍ മൂന്ന് പേരാണുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരാണ് മരണപ്പെട്ടത്. ഇരുവരെയും കണ്ണൂരിലെ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar Posts