< Back
Kerala

Kerala
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
|25 Dec 2022 7:33 AM IST
പുതിയാപ്പയിൽ നിന്നും ഉത്സവം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം
കോഴിക്കോട്: കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വടകര കുര്യാടി സ്വദേശികളായ അശ്വിൻ , ദീക്ഷിത് എന്നിവരാണ് മരിച്ചത്. പുതിയാപ്പയിൽ നിന്നും ഉത്സവം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിന്റെ മൃതദേഹം മെഡിക്കൽ കോളജിലുമാണുള്ളത്. പരിക്കേറ്റ മറ്റൊരാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.