< Back
Kerala
accident
Kerala

പാലക്കാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Web Desk
|
21 Dec 2024 7:34 AM IST

ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്

പാലക്കാട്: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു.

ഇന്ന് രാവിലെ അഞ്ചേകാലോട് കൂടിയാണ് അപകടം ഉണ്ടായത്. പുതുപ്പരിയാരം എസ്റ്റേറ്റ് വഴി വരുകയായിരുന്ന പാഴ്‌സൽ ലോറിയുമായി ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റു നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.



Similar Posts