< Back
Kerala

Kerala
ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം
|13 April 2024 10:49 AM IST
തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇടുക്കി: വട്ടക്കണ്ണിപ്പാറയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റെജീന (30), സന (7)എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
എറണാകുളം പെരുമ്പാവൂരിൽ കാറപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം കേച്ചേരി സ്വദേശി ജുനൈദ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ പരിക്കുകളുടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കണ്ടെയ്നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസും ഗുജറാത്തിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.