< Back
Kerala
കരിപ്പൂരിൽ രണ്ട് കിലോയോളം സ്വർണം പിടികൂടി: കടത്തിയത് സ്വർണ ഉരുളകളായി ശരീരത്തിൽ ഒളിപ്പിച്ച്‌
Kerala

കരിപ്പൂരിൽ രണ്ട് കിലോയോളം സ്വർണം പിടികൂടി: കടത്തിയത് സ്വർണ ഉരുളകളായി ശരീരത്തിൽ ഒളിപ്പിച്ച്‌

Web Desk
|
13 April 2022 8:56 AM IST

സ്വർണ്ണഉരുളകളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത് . കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കുറവ് അറിഞ്ഞാണ് സംഘം സ്വർണം പുറത്തേക്ക് കടത്തുന്നത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് യാത്രക്കാരിൽ നിന്നായി രണ്ട് കിലോയോളം സ്വർണം പിടികൂടി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കാറുകളും പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ടെർമിനലിന് പുറത്തിറങ്ങിയവരുടെ ദേഹത്തു നിന്നാണ് സ്വർണം പിടിച്ചത്.

സ്വർണഉരുളകളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കുറവ് അറിഞ്ഞാണ് സംഘം സ്വർണം പുറത്തേക്ക് കടത്തുന്നത്.

പൊലീസിന്റെ കർശന പരിശോധനയാണ് എയർപോർട്ടിന് പുറത്തും പരിസരത്തും ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാർജയിൽ നിന്നും ബഹ്‌റൈനിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

Summary- Gold Seized In Karipur International Airport

Related Tags :
Similar Posts