< Back
Kerala

Kerala
കോടഞ്ചേരിയില്‍ ജനവാസ മേഖലയില്‍ പുലികള്‍; ജാഗ്രത
|22 Feb 2024 11:06 PM IST
പവര്‍ ഹൗസിലെ സി.സി.ടി.വിയില്‍ പതിഞ്ഞ പുലികളുടെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്
കോഴിക്കോട്: കോടഞ്ചേരി കണ്ടപ്പന്‍ചാലില്‍ പുലികള്‍ ഇറങ്ങി. വൈദ്യുത പദ്ധതി പ്രദേശമായ ഡാമിനടുത്താണു നാട്ടുകാര്‍ രണ്ട് പുലികളെ കണ്ടത്. പവര്‍ ഹൗസിലെ സി.സി.ടി.വിയില്‍ പതിഞ്ഞ പുലികളുടെ ദൃശ്യങ്ങള്‍ മീഡിയവണിനു ലഭിച്ചു.
ഇന്നു വൈകീട്ട് ആറു മണിയോടെയാണു പുലികള്‍ ജനവാസമേഖലയ്ക്കടുത്ത് എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തുടരുകയാണ്.
Summary: Two leopards land in residential area in Kandappanchal near Kodanchery, Kozhikode